റായ്പുര്‍: ഛത്തീസ്ഗഡില്‍നിന്നും 2022 ഓടെ നക്‌സലുകളെ ഇല്ലാതാക്കുമെന്ന് സര്‍ക്കാര്‍. സംസ്ഥാനത്ത് എഴുപത്തി അയ്യായിരത്തോളം സംസ്ഥാന-കേന്ദ്ര സേനകള്‍ നക്‌സലുകള്‍ക്കെതിരായി പോരാടുന്നുണ്ട്. വരുന്ന മാര്‍ച്ചില്‍ പുതിയ നാല് ബറ്റാലിയനുകളെക്കൂടി വിന്യസിക്കും. സംസ്ഥാനത്തുനിന്നും 2022 ഓടെ നക്‌സലുകളെ ഇല്ലായ്മ ചെയ്യുമെന്നും സംസ്ഥാന ആഭ്യന്തര സെക്രട്ടറി വി.വി.ആര്‍ സുബ്രഹ്മണ്യം പറഞ്ഞു.
കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ നക്‌സലുകള്‍ക്കെതിരെ 1476 ഓപ്പറേഷനുകളാണ് സംസ്ഥാനത്ത് നടത്തിയത്. ഈ ഓപ്പറേഷനുകളിലായി മുന്നൂറിലേറെ നക്‌സലുകളെ വധിക്കുകയും 2000 പേരെ ജീവനോടെ പിടികൂടുകയും ചെയ്തു. എന്നാല്‍ നൂറോളം ജവാന്‍മാര്‍ക്ക് ജീവന്‍ നഷ്ടമാകുകയും ചെയ്തു.