Nayantara and Anushka Accept Only WHITE Money?

കേന്ദ്രസര്‍ക്കാരിന്റെ നോട്ട് അസാധുവാക്കലില്‍ കൈ പൊള്ളി സിനിമാ നിര്‍മ്മാതാക്കള്‍. കണക്കില്‍ പെടാത്ത തുക വന്‍ തോതില്‍ നല്‍കി വരുന്ന നിര്‍മ്മാതാക്കളോട് പ്രമുഖ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇനിയെല്ലാം വൈറ്റായിട്ട് മതിയെന്ന് പറഞ്ഞിരിക്കുകയാണ്.

പ്രമുഖ നായികാ നടിമാരായ അനുഷ്‌കാ ഷെട്ടിയും നയന്‍താരയും ഇപ്പോള്‍ കരാര്‍ ഒപ്പിട്ട ചിത്രങ്ങളുടെ നിര്‍മ്മാതാക്കളോട് ഈ ആവശ്യം ഉന്നയിച്ച് കഴിഞ്ഞതായാണ് പുറത്ത് വരുന്ന വിവരം.

ഒരു ചിത്രത്തിന് നയന്‍സ് 3.4 കോടിയും അനുഷ്‌ക 2.5മാണ് പ്രതിഫലമായി വാങ്ങുന്നത്.

തങ്ങളുടെ ശമ്പളത്തുകയുടെ ടാക്‌സ് അടക്കുകയും ഇനി പണം വൈറ്റില്‍ തരണം എന്നുമാണ് ഇവരുടെ ഡിമാന്റ്. ഭാവിയില്‍ തങ്ങള്‍ക്ക് യാതൊരുവിധ ബുദ്ധിമുട്ടും വരാതിരിക്കാനാണത്രെ ഈ മുന്‍കരുതല്‍.

നടീനടന്മാര്‍ക്ക് ഇത്തരത്തില്‍ പേയ്‌മെന്റ് ഇതുവരെ നടത്തിയിട്ടില്ലാത്ത നിര്‍മ്മാതാക്കള്‍ ഇപ്പോള്‍ ആശയക്കുഴപ്പത്തിലാണത്രെ.

Top