ചെന്നൈ: മലയാളത്തില്‍ മോഹന്‍ ലാലിനും മമ്മൂട്ടിക്കും പോലും ലഭിക്കാത്ത പ്രതിഫലം തെന്നിന്ത്യയില്‍ വാരിയെടുത്ത് നടി നയന്‍താര.
ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം 4 കോടി രൂപയാണ് ഇപ്പോള്‍ നയന്‍സിന്റെ പ്രതിഫലം.
മോഹന്‍ലാല്‍ കേരളത്തില്‍ ഒരു സിനിമക്ക് ഇപ്പോള്‍ വാങ്ങുന്നത് മൂന്നരക്കോടി രൂപയാണ്. നേരത്തെ രണ്ട് കോടി വാങ്ങിയിടത്ത് നിന്ന് ‘ദൃശ്യ’ത്തിന്റെ വിജയത്തോടെയാണ് ഒറ്റയടിക്ക് മൂന്നരക്കോടിയായി വര്‍ദ്ധിപ്പിച്ചത്.
മമ്മൂട്ടിക്കാവട്ടെ പ്രതിഫലം മോഹന്‍ലാലിനേക്കാള്‍ കുറവാണ്.
നയന്‍ താരക്ക് തമിഴകത്തേക്ക് ചേക്കേറാന്‍ വഴിയൊരുക്കിയത് മോഹന്‍ലാലിന്റെ വിസ്മയത്തുമ്പത്ത് എന്ന സൂപ്പര്‍ഹിറ്റ് ചിത്രമാണ്.
മനസ്സിനക്കരയിലൂടെ സത്യന്‍ അന്തിക്കാട് കൈപിടിച്ച് കൊണ്ടുവന്ന നയന്‍താരക്ക് പ്രതിഫലത്തിന്റെ കാര്യത്തില്‍ നല്ല മനസ്സല്ലെന്നാണ് ഇപ്പോള്‍
നിര്‍മ്മാതാക്കളുടെ പരാതി. കാര്യങ്ങളെന്തായാലും പ്രതിഫല തുക വര്‍ദ്ധിപ്പിച്ചിട്ടും തമിഴിലും തെലുങ്കിലും നയന്‍സിന്റെ അവസരങ്ങള്‍ക്ക് ഒരു കുറവും വന്നിട്ടില്ല.
അടുത്തയിടെ നയന്‍സ് മലയാളത്തില്‍ മമ്മൂട്ടിയുടെ നായികയായി അഭിനയിച്ച പുതിയ നിയമം എന്ന ചിത്രത്തിന് ഒരു കോടി രൂപ പ്രതിഫലം വാങ്ങിയത് മലയാള സിനിമാ മേഖലയെയും ഞെട്ടിച്ചിരുന്നു.
നയന്‍സിന്റെ ഈ പൊള്ളുന്ന വില ഇടിക്കാന്‍ തമിഴ്,തെലുങ്ക്,മലയാളം സിനിമാ മേഖലകളില്‍ നിര്‍മ്മാതാക്കള്‍ക്കിടയില്‍ ഒരു ‘പ്രതിരോധം’ രൂപപ്പെടുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
തമിഴ് യുവതാരം ചിമ്പുവും, നടനും സംവിധായകനുമായ പ്രഭുദേവ, ഒടുവില്‍ സംവിധായകന്‍ വിഘ്‌നേശില്‍ വരെ എത്തി നില്‍ക്കുന്നതാണ് നയന്‍സിന്റെ പ്രണയം.
ഇരുവരും ഉടന്‍ തന്നെ വിവാഹിതരാകുമെന്നാണ് സിനിമാ വൃത്തങ്ങളിലെ സംസാരം.