nayanthara , airport in kolalampoor

കോലാലംപൂര്‍: ആനന്ദ്ശങ്കര്‍ സംവിധാനം ചെയ്യുന്ന ഇരുമുരുകന്‍ എന്ന തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി കോലാലംപൂരിലെത്തിയ നയന്‍താരയെ കോലാലംപൂര്‍ എയര്‍പോട്ടില്‍ തടഞ്ഞുവച്ചു.

സാമൂഹ്യ മാദ്ധ്യമങ്ങളില്‍ ഐസ് ഡ്രഗ്‌സ് കൈവശമുണ്ടായിരുന്നതു കൊണ്ടാണ് തടഞ്ഞുവച്ചതെന്നും അതല്ല വിമാന ടിക്കറ്റിലേയും പാസ്‌പോര്‍ട്ടിലേയും പേരുകള്‍ വ്യത്യസ്തമായതുകൊണ്ടാണെന്നും വാര്‍ത്തകള്‍ വന്നിരുന്നു.

എന്നാല്‍ സിനിമയുടെ അണിയറക്കാര്‍ നയന്‍ ഇപ്പോള്‍ ചെന്നൈയില്‍ ഉണ്ടെന്നും പുത്രജയയിലും ഷാ ആലമിലും നടന്ന ചിത്രീകരണത്തില്‍ അവര്‍ പങ്കെടുത്തെന്നും വ്യക്തമാക്കി.

എയര്‍പോട്ടില്‍ വലിയ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ല നയന്റെ പാസ്‌പോര്‍ട്ടിന്റെ വര്‍ക്ക് പെര്‍മിറ്റിലുണ്ടായ പിശകു മൂലമാണ് താരത്തെ തടഞ്ഞുവച്ചതെന്നും അവര്‍ പറഞ്ഞു. കോലാലംപൂര്‍ അന്താരാഷ്ട്ര എയര്‍പോട്ടിന് രണ്ട് ടെര്‍മിനലുകളാണ് ഉള്ളത്.

താരത്തിന്റെ പാസ്‌പോര്‍ട്ടിന്റെ വര്‍ക്ക് പെര്‍മിറ്റ് അതിലൊരു ടെര്‍മിനലില്‍ ആയിരുന്നു എന്നാല്‍ നയന്‍ വര്‍ക്ക് പെര്‍മിറ്റ് ഇല്ലാത്ത ടെര്‍മിനലില്‍ കൂടിയാണ് യാത്രാരേഖകള്‍ വാങ്ങാന്‍ എത്തിയത് ഇതാണ് പ്രശ്‌നം ഉണ്ടാവാന്‍ കാരണമെന്നും അണിയറക്കാര്‍ വ്യക്തമാക്കി. പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് നയന്‍സ് ഫെബ്രുവരി മൂന്നിനു തന്നെ ചെന്നൈയില്‍ തിരിച്ചെത്തുകയും ചെയ്തു.

Top