നയന്‍താരയും വിഘ്നേഷ് ശിവനും ഇന്ന് തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തും

ജൂണ്‍ 9 ന് മഹാബലിപുരത്തെ ഷെറാട്ടണ്‍ പാര്‍ക്കില്‍ നടന്ന ചടങ്ങിലാണ് നയന്‍താരയും വിഘ്‌നേഷ് ശിവനും വിവാഹിതരായത്. ഇന്ന് ഇരുവരും ആന്ധ്രാപ്രദേശിലെ തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രം സന്ദര്‍ശിച്ച്‌ ദേവനില്‍ നിന്ന് അനുഗ്രഹം തേടും. ജൂണ്‍ 11നാണ് ഇരുവരും വിവാഹ ശേഷം പങ്കെടുക്കുന്ന ആദ്യ ഔദ്യോഗിക പരിപാടി . ഏഴു വര്‍ഷത്തോളമായി നയന്‍താരയും വിഘ്‌നേഷ് ശിവനും പ്രണയത്തിലാണ്.

നയന്‍താരയുടെയും വിഘ്നേഷ് ശിവന്റെയും വിവാഹം താരനിബിഡമായിരുന്നു. ഷാരൂഖ് ഖാന്‍ മുതല്‍ സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് വരെയുള്ള നിരവധി താരങ്ങള്‍ മഹാബലിപുരത്ത് നടന്ന വിവാഹത്തില്‍ പങ്കെടുത്തു.ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, നവദമ്പതികള്‍ ഇന്ന് ആന്ധ്രാപ്രദേശിലെ പ്രശസ്തമായ തിരുപ്പതി ക്ഷേത്രത്തില്‍ വെങ്കിടേശ്വര ഭഗവാന്റെ അനുഗ്രഹം തേടും.

Top