നെല്‍സണ്‍ ദിലീപ്കുമാറിന്റെ നയന്‍താര ചിത്രം കോലമാവ് കോകില കണ്ടതിനുശേഷം മികച്ച അഭിപ്രായം രേഖപ്പെടുത്തി നടി മഞ്ജിമ മോഹന്‍. മലയാളത്തില്‍ നിന്ന് വളര്‍ന്ന് തമിഴകത്തിന്റെയും ഹൃദയം കവര്‍ന്ന മഞ്ജിമ ട്വിറ്ററിലൂടെയാണ് കോലമാവ് കോകിലയെ കുറിച്ച് മനസ്സ് തുറന്നത്.
”ഒടുവില്‍ കോലമാവ് കോകില കണ്ടു. പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല. നെല്‍സണ്‍ നിങ്ങളെയോര്‍ത്ത് ഒരുപാട് സന്തോഷം തോന്നുന്നു. ഗംഭീരമായൊരു സിനിമയാണ് നിങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കിയത്. ഈ സിനിമ കണ്ട് ഞാന്‍ ചിരിക്കുകയും കരയുകയും ചെയ്തു. സിനിമ ഉടനീളം രോമാഞ്ചം സമ്മാനിച്ചു. ഈ സൂപ്പര്‍ഹിറ്റ് സിനിമയ്ക്ക് എല്ലാ അഭിനന്ദനങ്ങളും. നിങ്ങളില്‍ നിന്ന് കൂടുതല്‍ വരാനുണ്ടെന്ന് അറിയാം.”
❤️❤️❤️ @Nelson_director @anirudhofficial @sivakvijayan @LycaProductions pic.twitter.com/G6T8pUptYe
— Manjima Mohan (@mohan_manjima) August 23, 2018
”അനിരുദ്ധ്, ഞാന്‍ നിങ്ങള്‍ക്ക് മുന്നില്‍ തലകുനിക്കുന്നു. ഗണ്‍ ഇന്‍ കാതല്‍ ഒരു ഗംഭീര ഗാനം തന്നെ. ശിവകുമാര്‍ സര്‍ പകര്‍ത്തി ദൃശ്യങ്ങള്‍ ശ്വാസം അടക്കിപ്പിടിച്ചേ കാണാനാവൂ. നല്ല കഥകളെ പ്രോത്സാഹിപ്പിക്കുന്ന ലൈക്ക പ്രൊഡക്ഷന്‍സിനാണ് ശരിക്കുമുള്ള താരം. നയന്‍താര നിങ്ങള്‍ എല്ലാ സ്ത്രീകള്‍ക്കും ഒരു പ്രോത്സാഹനമാണ്. തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രം തന്നെയാണിതെന്ന് ”മഞ്ജിമ ട്വിറ്ററില്‍ കുറിച്ചു.