ശിവ കാര്‍ത്തികേയന്‍ നായകനായെത്തുന്ന കടവുള്‍ ഇരുക്കാറ് കുമാറ് എന്ന ചിത്രത്തില്‍ പ്രേമം ഫെയിം സായി പല്ലവി നായികയായി എത്തുമെന്നായിരുന്നു ആദ്യം വന്ന വാര്‍ത്തകള്‍. എന്നാല്‍, സായിയെ മാറ്റി നയന്‍താരയെ നായികയാക്കി എന്നാണ് പുതിയ വിവരം.
വേലൈക്കാരന്‍ ചിത്രത്തില്‍ നയന്‍സും ശിവയുമായിരുന്നു ജോടി. ചിത്രം ഹിറ്റാവുകയും ജോടി ശ്രദ്ധേയമാവുകയും ചെയ്തിരുന്നു. ഇതാണ് സായിയെ മാറ്റി നയന്‍സിനെ തീരുമാനിക്കാന്‍ അണിയറ പ്രവര്‍ത്തകരെ പ്രേരിപ്പിച്ചതെന്നാണ് സൂചന. എം. രാജേഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
സാമന്ത അക്കിനേനി നായികയാകുന്ന സീമരാജയാണ് ശിവയുടേതായി ഉടന്‍ റിലീസാകുന്ന ചിത്രം. ഇമൈക്കാ നൊടികളാണ് നയന്‍സിന്റേതായി ഇനി റിലീസാകാനുള്ള ചിത്രം.