നിരുപാധികമായ സ്നേഹം നിലനിൽക്കുമെന്ന് നിങ്ങൾ പഠിപ്പിച്ചു ; ആരാധകരോട് നയൻ‌താര

Nayanthara Fans

നിരുപാധികമായ സ്നേഹം നിലനിൽക്കുമെന്ന് നിങ്ങൾ എന്നെ പഠിപ്പിച്ചുവെന്ന് ആരാധകരോട് മലയാളവും തമിഴകവും കീഴടക്കിയ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര. 2017ൽ മികച്ച ചിത്രങ്ങളാണ് നയൻ‌താരയ്ക്ക് ലഭിച്ചത്. 2017 ലെ തന്റെ ചിത്രങ്ങളെ വിജയമാക്കിയ ആരാധകരോട് നന്ദി അറിയിച്ചിരിക്കുകയാണ് താരം.

എന്റെ ജീവിതം അർത്ഥപൂർണമാക്കിയ എല്ലാ ആരാധകർക്കും പുതുവത്സര ആശംസകൾ അറിയിക്കുന്നുവെന്നും , കൂടാതെ നിങ്ങൾ ആഗ്രഹിക്കുന്ന കഥാപാത്രങ്ങളെ പുതിയ വർഷത്തിൽ നൽകാൻ ശ്രമിക്കുമെന്നും ലേഡി സൂപ്പര്‍ സ്റ്റാര്‍ പറഞ്ഞു.

നിങ്ങൾ എന്റെ ജീവിതത്തിൽ സത്യസന്ധവും ,അപരിമിതമായ സ്നേഹം നിലനിൽക്കുമെന്ന് വിശ്വസിക്കാൻ പഠിപ്പിച്ചുവെന്നും നയൻതാര കൂട്ടിച്ചേർത്തു. 2017ൽ നയൻതാരയ്ക്ക് മികച്ച വിജയം നേടിക്കൊടുത്ത ചിത്രങ്ങളാണ് ഡോറ, അറം,വേലൈക്കാരൻ എന്നിവ.

Top