അഥര്‍വ – നയന്‍താര ചിത്രം ‘ഇമൈക്ക നൊടികള്‍’ ട്രെയിലര്‍ ജൂണ്‍ 27 ന്

ഥര്‍വ – നയന്‍താര ജോഡികളുടെ ഇമൈക്ക നൊടികളുടെ ട്രെയിലര്‍ ജൂണ്‍ 27 ന് ഇറങ്ങും. ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് ആദ്യമായി അഭിനയിക്കുന്ന തമിഴ് ചിത്രം ഇമൈക്ക നൊടികള്‍ സംവിധാനം ചെയ്തിരിക്കുന്നത് അജയ് ഘ്‌നാനമുത്തുവാണ്. ഹിപ് ഹോപ് തമിഴ ആദിയാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.

DgizAQBUYAEfOxD

ഒരു തട്ടികൊണ്ടുപോകല്‍ സംഭവവുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ് ചിത്രത്തിന്റെ കഥ. നയന്‍താരയുടെ ഭര്‍ത്താവായി വിജയ് സേതുപതിയാണ് ഇമൈക്ക നൊടികളില്‍ വരുന്നത്. വളരെ ചെറിയ വേഷമാണെങ്കിലും അതിലധികം പ്രാധാന്യമുള്ള വേഷമാണ് ചിത്രത്തില്‍ വിജയ് സേതുപതിക്കുള്ളത്. ഒറ്റ വാക്കില്‍ പറഞ്ഞാല്‍ പ്രതികാരം കഥയാണ് ചിത്രം പറയാന്‍ ശ്രമിക്കുന്നത്. നയന്‍താര, അഥര്‍വ മുരളി, അനുരാഗ് കശ്യപ്, രാശി ഖന്ന എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

Top