നയീം അഖ്തര്‍ നല്‍കിയ പരാതി; മാനനഷ്ടക്കേസില്‍ കോടതി കയറാനൊരുങ്ങി അര്‍ണബ്

ജമ്മുകാശമീര്‍: മാനനഷ്ടക്കേസില്‍ കോടതി കയറാനൊരുങ്ങി അര്‍ണബ് ഗോസ്വാമി. ജമ്മുകാശമീര്‍ മുന്‍ മന്ത്രിയും പിഡിപി നേതാവുമായ നയീം അഖ്തര്‍ നല്‍കിയ പരാതിയിലാണ് ശ്രീനഗര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിപബ്ലിക് ടി വി സ്ഥാപകനായ അര്‍ണാബിനോട് നേരിട്ട് ഹാജരാകുവാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

2019 ഫെബ്രുവരി ഒമ്പതിന് കോടതി മുമ്പാകെ ഹാജരാകാനാണ് അര്‍ണബ് ഗോസ്വാമിക്കും സഹപ്രവര്‍ത്തകര്‍ക്കും കോടതി നല്‍കിയ നിര്‍ദേശം. അര്‍ണാബിനെതിരെ ക്രിമിനല്‍ മാനനഷ്ടകേസാണ് ഫയല്‍ ചെയ്തിരിക്കുന്നത്. തനിക്കെതിരെ അടിസ്ഥാന രഹിതമായ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചുവെന്നും അവയെല്ലാം കെട്ടിച്ചമച്ചതാണെന്നുമാണ് അക്തര്‍ അര്‍ണബിനും സഹപ്രവര്‍ത്തകര്‍ക്കുമെതിരെ നല്‍കിയ പരാതി. നവംബര്‍ 16നാണ് അക്തര്‍ പരാതി നല്‍കിയത്.

Top