തിരുവനന്തപുരം: നാസര്‍ ഫൈസി കൂടത്തായിക്ക് സസ്‌പെന്‍ഷന്‍ .പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ബി.ജെ.പി പുറത്തിറക്കിയ ലഘുലേഖകള്‍ സ്വീകരിച്ചതിനാണ് ഫൈസി കൂടത്തായിക്കെതിരെ നടപടി. സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ സമസ്തയുടെ എല്ലാ ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്നും നീക്കി.
ബി.ജെ.പി നേതാക്കളെ വീട്ടില്‍ സ്വീകരിക്കുകയും പൗരത്വ നിയമത്തിന് അനുകൂലമായ ലഘുലേഘ സ്വീകരിച്ച് ഫോട്ടോ എടുക്കാന്‍ നിന്നു കൊടുക്കുകയും ചെയ്ത നടപടി സമുദായത്തെയും സംഘടനയെയും ഒറ്റുകൊടുത്തതിന് തുല്യമാണെന്ന വികാരം ഇന്നലെ തന്നെ ഉയര്‍ന്നിരുന്നു.
നാസര്‍ ഫൈസി ലഘുലേഖ സ്വീകരിക്കുന്ന ചിത്രം ബി.ജെ.പി ഫെയ്‌സ്ബുക്ക് പേജുകളില്‍ വ്യാപകമായി പ്രചരിപ്പിച്ചു. എന്നാല്‍ ബി.ജെ.പി നേതാക്കളോട് ആതിഥ്യ മര്യാദയാണ് കാണിച്ചതെന്നും ഫോട്ടോ പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും നാസര്‍ ഫൈസി കൂടത്തായ് പ്രതികരിച്ചു.