ഉത്തര്‍പ്രദേശിലെ മദ്രസകളിലേക്ക് ഇനി എന്‍.സി.ഇ.ആര്‍.ടിയുടെ പാഠപുസ്തകം

ഉത്തര്‍പ്രദേശ്: യു.പി മദ്രസകളില്‍ ഇനി എന്‍.സി.ഇ.ആര്‍.ടിയുടെ ഹിന്ദി, ഉര്‍ദു, ഇംഗ്ലീഷ് ഭാഷാ പാഠപുസ്തകങ്ങള്‍. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം അംഗീകരിച്ചത്. ഇതുവഴി വിദ്യാര്‍ഥികള്‍ക്ക് മികച്ച പരിശീലനം നേടാനാവുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

എന്‍.സി.ഇ.ആര്‍.ടി പാഠ്യപദ്ധതി പിന്തുടരാനും ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര വിഷയങ്ങള്‍ പഠിപ്പിക്കണമെന്നും മദ്രസകളോട് നേരത്തെ ആവശ്യപ്പെട്ടിരുന്നതായി സൂചനയുണ്ട്.

Top