കൊച്ചി: ഭൂമി കൈയേറ്റ വിഷയവുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ ഇന്നും തീരുമാനമുണ്ടാകില്ലെന്ന് എന്‍സിപി.
പാര്‍ട്ടി ആക്ടിംഗ് പ്രസിഡന്റ് ടി.പി.പീതാംബരന്‍ മാസ്റ്ററാണ് ഇക്കാര്യം അറിയിച്ചത്. തോമസ് ചാണ്ടിയുടെ രാജിക്കാര്യം ചര്‍ച്ച ചെയ്യാനല്ല ഇന്ന് യോഗം ചേരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പാര്‍ട്ടി കേന്ദ്ര നേതൃത്വവുമായി ആലോചിച്ച ശേഷമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുകയുള്ളുവെന്നും പീതാംബരന്‍ മാസ്റ്റര്‍ വ്യക്തമാക്കി.