കൊച്ചി: മുല്ലപ്പെരിയാര്‍ മരംമുറി വിവാദത്തില്‍ വനം മന്ത്രി എ കെ ശശീന്ദ്രന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് എന്‍ സി പി സംസ്ഥാന നേതൃത്വം. എന്നാല്‍ ഉദ്യോഗസ്ഥരെ കയറൂരിവിടരുതെന്നും കാര്യക്ഷമമായ ഇടപെടല്‍ ഉടനടി ഉണ്ടാകണമെന്നു സംസ്ഥാന നേതൃത്വം മന്ത്രിയോട് ആവശ്യപ്പെട്ടു.
മുല്ലപ്പെരിയാര്‍ മരം മുറി ഉത്തരവില്‍ താനൊന്നുമറിഞ്ഞില്ലെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് എന്‍ സി പി സംസ്ഥാന നേതൃസംഗമം കൊച്ചിയില്‍ ചേര്‍ന്നത്. മരംമുറി വിവാദത്തില്‍ സംഭവിച്ചതെല്ലാം മന്ത്രി വിശദീകരിച്ചെന്ന് സംസ്ഥാന അധ്യക്ഷന്‍ പിസി ചാക്കോ അറിയിച്ചു.
ഉദ്യോഗസ്ഥരെ കയറൂരിവിട്ടെന്നോ മന്ത്രിക്ക് പാകപ്പിഴ പറ്റിയെന്നോ പാർടിക്ക് അഭിപ്രായമില്ല. ഉന്നത ഉദ്യോഗസ്ഥർ റൂൾസ് ഓഫ് ബിസിനസ് പാലിക്കുന്നതിൽ വീഴ്ച വരുത്തി. വനം വകുപ്പിൽ അഴിഞ്ഞാട്ടം നടത്താൻ ഉദ്യോഗസ്ഥരെ അനുവദിക്കില്ലെന്നും ഇക്കാര്യത്തിലുളള തിരുത്തൽ നടപടികൾ വൈകാതെ ഉണ്ടാകുമെന്നും നേതൃത്വം അറിയിച്ചു.