മുംബൈ: മഹാരാഷ്ട്രയില്‍ എന്‍സിപി സ്ഥാനാര്‍ത്ഥി നമിത മുണ്ഡാഡ ബിജെപിയില്‍ ചേര്‍ന്നു. ഈ മാസം ആദ്യമായിരുന്നു കൈജ് നിയമസഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായി എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ ഇവരെ പ്രഖ്യാപിച്ചത്.
ഒക്ടോബര്‍ 21-ന് ഇവിടെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നമിത പാര്‍ട്ടിവിട്ട് ബിജെപിയില്‍ ചേര്‍ന്നത്. എന്‍സിപി മുന്‍മന്ത്രി വിമല്‍ മുണ്ഡാഡേയുടെ മരുമകളാണ് നമിത. എന്‍സിപിയില്‍ നിന്നും രാജിവെച്ച നമിത ബിജെപി ലോക്‌സഭാംഗമായ പ്രീതം മുണ്ഡേയുടെ സാന്നിധ്യത്തിലാണ് ബിജെപി അംഗത്വമെടുത്തത്.