തോമസ് ചാണ്ടി രാജി വയ്‌ക്കേണ്ടതില്ലെന്ന് എന്‍.സി.പി കേന്ദ്ര നേതൃത്വം

തിരുവനന്തപുരം : ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജി വയ്‌ക്കേണ്ടതില്ലെന്ന് എന്‍.സി.പി കേന്ദ്ര നേതൃത്വം.

മന്ത്രിയുടെ രാജി ഉടന്‍ വേണ്ടെന്ന് എന്‍.സി.പി ദേശീയ ജനറല്‍ സെക്രട്ടറി പ്രഫുല്‍ പട്ടേല്‍ അറിയിച്ചു.

പ്രഫുല്‍ പട്ടേല്‍ സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരനുമായി സംസാരിച്ചു.

അതേസമയം തോമസ് ചാണ്ടിയുടെ ഹര്‍ജി പരിഗണിക്കവെ കോടതിയില്‍ സര്‍ക്കാര്‍ തോമസ് ചാണ്ടിയെ തുണച്ചെങ്കിലും പിന്നീട് നിലപാട് മാറ്റേണ്ടിവന്നു.

ചാണ്ടിയുടെ ഹര്‍ജി സര്‍ക്കാരിന് എതിരാണെന്ന കോടതി വാദത്തിനിടെയായിരുന്നു സര്‍ക്കാര്‍ നിലപാട് മാറ്റിയത്.

തോമസ് ചാണ്ടിയുടെ ഹര്‍ജി അപക്വമെന്നായിരുന്നു സര്‍ക്കാര്‍ വാദം.

Top