എന്‍സിപി-എല്‍ഡിഎഫ് പാലാ സീറ്റ് തര്‍ക്കം സമവായത്തിലേയ്ക്ക്

peethambaran

ന്യൂഡല്‍ഹി: പാലാ സീറ്റ് തര്‍ക്കത്തില്‍ എന്‍സിപിയും എല്‍ഡിഎഫും സമവായത്തിലേയ്ക്ക്. ദേശീയ അധ്യക്ഷന്‍ ശരദ് പവാറുമായി സംസ്ഥാന നേതാക്കള്‍ നടത്തുന്ന കൂടിക്കാഴ്ചയില്‍ സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരിയും പങ്കെടുക്കുന്നു. നാല് തവണ മത്സരിച്ച് ഒടുവില്‍ വിജയിച്ച പാലാ സീറ്റ് വിട്ടുനല്‍കണമെന്ന് സംസ്ഥാന ഘടകത്തോട് എങ്ങനെ ആവശ്യപ്പെടുമെന്ന് പവാര്‍ ചോദിച്ചതായാണ് വിവരം. പാല നല്‍കില്ലെങ്കില്‍ പകരം വിജയ സാധ്യതയുള്ള മറ്റൊരു സീറ്റും രാജ്യസഭാ സീറ്റും വേണമെന്ന് ചര്‍ച്ചയില്‍ എന്‍സിപി ആവശ്യപ്പെട്ടു.

ഇക്കാര്യത്തില്‍ എല്‍ഡിഎഫ് തീരുമാനം ഒന്നും വ്യക്തമാക്കിയിട്ടില്ലെങ്കിലും എന്‍സിപി മുന്നണി വിടുന്നത് തടഞ്ഞ് സമവായത്തിലേക്ക് എത്തിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. സംസ്ഥാന അധ്യക്ഷന്‍ ടി പി പീതാംബരന്‍, മന്ത്രി എ കെ ശശീന്ദ്രന്‍, മാണി സി കാപ്പന്‍ എന്നിവരാണ് ശരദ് പവാറിനെ കാണുന്നത്. തുടര്‍ഭരണ സാധ്യതകളുണ്ടെന്ന് എ കെ ശശീന്ദ്രന്‍ കേന്ദ്ര നേതാക്കളെ അറിയിച്ചതും എന്‍സിപി കേന്ദ്ര നേതൃത്വത്തിന്റെ പരിഗണനയിലാണ്. ആ നിലക്ക് മുന്നണി വിടാതെ സമവായ ശ്രമത്തിനാകും ശ്രമിക്കുക.

 

Top