കോട്ടയം : പാലാ ഉപതെരഞ്ഞെടുപ്പില്‍ മാണി സി കാപ്പാനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിനെച്ചൊല്ലി എന്‍സിപിയില്‍ തര്‍ക്കം. പാലാ ബ്ലോക്ക് കമ്മിറ്റിയുടെ യോഗത്തിന് ശേഷമാണ് മാണി സി കാപ്പനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. ദേശിയസമിതി അംഗം സുല്‍ഫിക്കര്‍ മയൂരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മാണി സി കാപ്പനെ ഏകകണ്ഠമായി സ്ഥാനാര്‍ത്ഥിയായ നിശ്ചയിക്കുകയായിരുന്നു. കേന്ദ്രസംസ്ഥാനനേതൃത്വങ്ങളുടെ നിര്‍ദ്ദേശമനുസരിച്ചാണ് പ്രഖ്യാപനമെന്ന് വിശദീകരിക്കുകയും ചെയ്തു
തുടര്‍ന്ന് പാലായിലെ എന്‍സിപി നേതാക്കള്‍ തന്നെ തീരുമാനത്തിനെതിരെ രംഗത്ത് വന്നു. യോഗത്തിന്റ മിനിട്ട്‌സ് ഒപ്പിട്ടില്ലെന്നും ചിലരുടെ സ്ഥാപിത താലപര്യമാണ് പ്രഖ്യാനത്തിന് പിന്നിലെന്നും ഒരു വിഭാഗം സംസ്ഥാനഅധ്യക്ഷനോട് പരാതിപ്പെട്ടു. പീതാംമ്പരന്‍ മാസ്റ്റര്‍ ഉള്‍പ്പടെയുള്ള സംസ്ഥാനനേതാക്കളും അതൃപ്തി അറിയിച്ചു. ഒടുവില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ലെന്നും അഭിപ്രായം പറയുക മാത്രമാണ് ചെയ്തതെന്നും സംസ്ഥാന അധ്യക്ഷന്‍ തോമസ് ചാണ്ടി വ്യക്തമാക്കി.