തിരുവനന്തപുരം: എന്‍.സി.പി സംസ്ഥാന നേതൃയോഗം ഇന്ന് ചേരും.
കായല്‍ ഭൂമി കയ്യേറിയ വിഷയത്തില്‍ വിവാദത്തിലായ മന്ത്രി തോമസ്് ചാണ്ടിയ്ക്ക് നിര്‍ണായകമാണ് ഈ യോഗം.
രാജിക്കാര്യത്തില്‍ എന്‍.സി.പി ഒരടി പിന്നോട്ടുവെക്കുമ്പോള്‍ രണ്ടും കല്‍പ്പിച്ചാണ് എല്‍.ഡി.എഫിലെ മറ്റ് കക്ഷികളുടെ പോക്ക്. തോമസ് ചാണ്ടിയെ പിടിച്ചിറക്കേണ്ടി വരുമെന്ന് വി.എസും ഗതാഗത മന്ത്രി രാജിവെക്കണമെന്ന് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രനും പര്യസമായി ആവശ്യപ്പെട്ടിരുന്നു.
സമാന നിലപാടാണ് മറ്റ് കക്ഷികള്‍ക്കും. ഇന്ന് ചേരുന്ന എന്‍സിപി യോഗത്തില്‍ തോമസ് ചാണ്ടിയുടെ രാജി സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടായില്ലെങ്കില്‍ രൂക്ഷമായ പ്രതികരണങ്ങളുമായി കൂടുതല്‍ നേതാക്കള്‍ രംഗത്ത് വന്നേക്കും.