കോഴിക്കോട്: എന്‍.സി.പി എല്‍ഡിഎഫ് വിടില്ലെന്നും ഇപ്പോള്‍ നടക്കുന്നത് അടിസ്ഥാനരഹിതമായ ചര്‍ച്ചയാണെന്നും മന്ത്രി എ.കെ ശശീന്ദ്രന്‍. ഇടതു മുന്നണിയില്‍ സീറ്റ് ചര്‍ച്ച നടന്നിട്ടില്ല. ഇടതുപക്ഷത്തെ ക്ഷീണിപ്പിക്കുന്ന ഒരു നിലപാടും എടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഏത് മുന്നണിയിലും മറ്റൊരു പാര്‍ട്ടി വന്നാല്‍ വിട്ടു വീഴ്ച വേണ്ടിവരും. കൂടുതല്‍ സീറ്റ് ആവശ്യപ്പെടുന്നതില്‍ തെറ്റില്ല. അതില്‍ അവസാനമുണ്ടാകുന്ന തീരുമാനം മാത്രം നോക്കിയാല്‍ മതിയെന്നും എ.കെ ശശീന്ദ്രന്‍ പറഞ്ഞു.
പാലായിലും കുട്ടനാടും മത്സരിക്കുമെന്നും സിറ്റിങ് സീറ്റുകള്‍ വിട്ടുകൊടുക്കില്ലെന്നും എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരന്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പുറമെ എന്‍.സി.പി ഇടതുമുന്നണി വിടുന്നൂവെന്ന പ്രചാരണവും വന്നിരുന്നു.