തിരുവനന്തപുരം: പാലാ സീറ്റിന്റെ കാര്യത്തില്‍ എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരന് ഉറപ്പു നല്‍കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. പാലായുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നാവര്‍ത്തിച്ച് ടി. പി. പീതാംബരനും രംഗത്ത് എത്തി. പാലായെ ചൊല്ലി പിളര്‍പ്പിന്റെ വക്കിലെത്തി നില്‍ക്കുന്ന എന്‍സിപിയെ അനുനയിപ്പിക്കാനുള്ള അവസാന ശ്രമമെന്ന നിലയ്ക്കാണ് ടി. പി. പീതാംബരനെ മുഖ്യമന്ത്രി കണ്ടത്.
മന്ത്രി എ.കെ. ശശീന്ദ്രനും ടി.പി. പീതാംബരനൊപ്പമുണ്ടായിരുന്നു. പാലായടക്കം നാല് സീറ്റിന്റെ കാര്യത്തിലും എന്‍സിപി വിട്ടുവീഴ്ചക്കില്ലെന്ന് കൂടിക്കാഴ്ചയില്‍ ടി. പി. പീതാംബരന്‍ വ്യക്തമാക്കി.