കൊച്ചി: എന്‍.സി.പി സംസ്ഥാന പ്രസിഡന്റായി ടി.പി പീതാംബരന്‍ തുടരും.
പ്രസിഡന്റ് സ്ഥാനത്തിനായി തോമസ് ചാണ്ടി, എ.കെ.ശശീന്ദ്രന്‍ വിഭാഗങ്ങള്‍ അവകാശമുന്നയിച്ച സാഹചര്യത്തിലാണ് പീതാംബരന്‍ തന്നെ തുടരട്ടെയെന്ന് കേന്ദ്ര നേതൃത്വം തീരുമാനിച്ചത്.
എന്നാല്‍, ഇന്നത്തെ യോഗത്തില്‍ വിവാദ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യരുതെന്ന് കേന്ദ്രനേതൃത്വം നിര്‍ദേശം നല്‍കിയിരുന്നു.
എന്‍.സി.പി. സംസ്ഥാന നേതൃയോഗം അങ്കമാലിയില്‍ തുടരുകയാണ്.