ന്യൂഡല്‍ഹി : തോമസ് ചാണ്ടി വിവാദത്തില്‍ സുധാകര്‍ റെഡ്ഡിയെ വിമര്‍ശിച്ച് എന്‍സിപി കേന്ദ്ര നേതൃത്വം രംഗത്ത്.
ആരോപണങ്ങള്‍ തെളിയാതെ ഘടകകക്ഷികള്‍ അനാവശ്യപ്രസ്താവനകള്‍ നടത്തരുത്. തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും പ്രഫുല്‍ പട്ടേല്‍ പറഞ്ഞു.
തോമസ് ചാണ്ടി അധികാരദുര്‍വിനിയോഗം നടത്തിയെന്നായിരുന്നു റെഡ്ഡിയുടെ ആരോപണം.
തോമസ് ചാണ്ടിക്കെതിരെ ത്വരിത പരിശോധനയ്ക്ക് കോട്ടയം വിജിലന്‍സ് കോടതി ശനിയാഴ്ച ഉത്തരവിട്ടിരുന്നു.
കായല്‍ നികത്തി റിസോര്‍ട്ട് നിര്‍മിച്ചു, എം.പി.ഫണ്ട് ഉപയോഗിച്ച് അനധികൃമായി റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മിച്ചു എന്നിവയാരോപിച്ച് ജനതാദള്‍ എസ് ആലപ്പുഴ ജില്ലാ സെക്രട്ടറി അഡ്വ. സുഭാഷ് നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതി ഉത്തരവ്.