ന്യൂഡല്‍ഹി: മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്‍.ഡി തിവാരിയുടെ നില അതീവ ഗുരുതരം. ഇതോടെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. അസുഖം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ഞായറാഴ്ച്ച് രാവിലെയാണ് അദ്ദേഹത്തെ ഐ.സി.യുവിലേക്ക് മാറ്റിയത്.
സെപ്റ്റംബര്‍ 20 നാണ് 92 കാരനായ തിവാരിയെ ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുന്‍ കേന്ദ്ര വിദേശകാര്യ മന്ത്രിയായ തിവാരി ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിയുമായിരുന്നു.