മാഹാരാഷ്ട്രയില്‍ എന്‍ഡിഎ സഖ്യത്തില്‍ ധാരണ: എന്‍സിപിക്ക് 4 സീറ്റ്, ശിവസേനയ്ക്ക് 13, ബിജെപിക്ക് 31

മുംബൈ: മഹാരാഷ്ട്രയില്‍ എന്‍ഡിഎ സഖ്യത്തില്‍ ധാരണയായെന്ന് സൂചന. അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപി നാല് സീറ്റില്‍ മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ബാരാമതി, റായ്ഗഡ്, ഷിരൂര്‍, പര്‍ഭാനി എന്നീ മണ്ഡലങ്ങളിലാകും എന്‍സിപി മത്സരിക്കുക. ശരത് പവാറിന്റെ മകള്‍ സുപ്രിയ സുലെ സിറ്റിങ് എംപിയായിട്ടുള്ള ബാരാമതിയില്‍ അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാറായിരിക്കും ഇത്തവണ അവര്‍ക്കെതിരെ മത്സരിക്കുക.

ഷിന്ദേ വിഭാഗം ശിവസേനയ്ക്ക് 13 സീറ്റുകളും ബിജെപി 31 സീറ്റിലും മത്സരിക്കും. ആകെ 48 ലോക്സഭാ സീറ്റുകളാണ് മഹാരാഷ്ട്രയിലുള്ളത്.എന്‍സിപി മഹാരാഷ്ട്ര അധ്യക്ഷന്‍ സുനില്‍ താത്കറെയാകും റായ്ഗഡില്‍ മത്സരിക്കുക. അദ്ദേഹം അവിടുത്തെ സിറ്റിങ് എംപി കൂടിയാണ്. ശിവസേന ഉദ്ധവ് വിഭാഗം അനന്ത് ഗീതെയെയാണ് ഇവിടെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിട്ടുള്ളത്. ഒന്നാം മോദി സര്‍ക്കാരില്‍ മന്ത്രി കൂടിയായിരുന്നു അദ്ദേഹം.

 

Top