തൊടുപുഴ: സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രി എം.എം. മണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് എൻഡിഎ ഇടുക്കി ജില്ലയിൽ ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെയാണു ഹർത്താൽ.
പൊമ്പിളൈ ഒരുമൈ കൂട്ടായ്മയിലെ സ്ത്രീകളെക്കുറിച്ചു നടത്തിയ മോശം പരാമർശത്തിൽ പ്രതിഷേധിച്ചാണു ഹർത്താൽ.
മുതലക്കോടം സെന്റ് ജോർജ് ഫെറോന പള്ളി തിരുനാൾ, തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ഉത്സവം, എൻട്രൻസ് പരീക്ഷ, പാൽ, പത്രം, ആശുപത്രി, വിവാഹം എന്നിവയെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.