വരാനിരിക്കുന്ന നിയമ സഭാ തിരഞ്ഞെടുപ്പിൽ മധ്യകേരളത്തിൽ ബിജെപിയ്ക്ക് ഒരു സീറ്റും നേടാൻ കഴിയില്ലെന്ന് 24 ന്യൂസ് സർവ്വേ ഫലം.
എൽഡിഎഫ് കൂടുതൽ മുൻതൂക്കത്തോടെ 20 മുതൽ 22 സീറ്റുകൾ വരെ നേടുമെന്ന് അഭിപ്രായം. എന്നാൽ യുഡിഫിനു കാര്യമായ മുൻതൂക്കം നേടാൻ കഴിയുന്നില്ല എന്നാണ് ഫലത്തിൽ. (16 മുതൽ 18 സീറ്റുകൾ വരെ). മറ്റുള്ളവർ 1 മുതൽ 2 വരെ സീറ്റുകൾ നേടും.
ഇടതുമുന്നണിയിലേക്ക് ജോസ് കെ മാണി പക്ഷം വന്നത് ക്രൈസ്‌തവ വോട്ടുകളെ കൂടുതലായി ഇടതുപക്ഷത്തേക്ക് അടുപ്പിക്കുമെന്നും അതിനാൽ തദ്ദേശ തിരഞ്ഞെടുപ്പിലെ തുടർച്ച ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് അനുകൂലമായ നിലയിൽ ഉണ്ടാകും എന്ന വിലയിരുത്തലും ഉണ്ട്. പക്ഷെ ഈ വസ്തുതകളെ അപ്രസക്തമാക്കിയാണ് സർവ്വേ ഫലം പുറത്തു വന്നിരിക്കുന്നത്.