തൊടുപുഴ: ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ എന്‍ഡിഎ നേതാക്കള്‍ ഇന്ന് കൊട്ടാക്കമ്പൂര്‍ മേഖല സന്ദര്‍ശിക്കും. കുറിഞ്ഞി ഉദ്യാനത്തിലെ കൈയേറ്റമേഖലകളും സംഘം സന്ദര്‍ശിക്കും.
എന്‍ഡിഎ കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളി, ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്, ഘടകകക്ഷി നേതാക്കളായ പി.സി.തോമസ്, സി.കെ. ജാനു, രാജന്‍ ബാബു എന്നിവരാണ് സംഘത്തിലുള്ളത്.
കേന്ദ്ര പരിസ്ഥിതി വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന്റെ ഭാഗമായാണ് എന്‍ഡിഎ സംഘത്തിന്റെ സന്ദര്‍ശനം.