പ്രകാശ് ബാബുവിന്റെ റിമാന്റ് കാലാവധി ഈ മാസം 24 വരെ നീട്ടി

കോഴിക്കോട്: കോഴിക്കോട് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ പ്രകാശ് ബാബുവിന്റെ റിമാന്റ് കാലാവധി ഈ മാസം 24 വരെ നീട്ടി.

ജാമ്യം ആവശ്യപ്പെട്ടു കൊണ്ട് പ്രകാശ് ബാബു നല്‍കിയ ഹര്‍ജി പരിഗണിക്കവെ റാന്നി കോടതിയുടേതാണ് നടപടി.

ദേവസ്വം പ്രസിഡന്റ് പത്മകുമാറിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയ സംഭവത്തില്‍ പത്തനംതിട്ട മജിസ്‌ട്രേട്ട് കോടതിയിലും പ്രകാശ് ബാബു ജാമ്യാപേക്ഷ നല്‍കിയിരുന്നു. ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയ സ്ത്രീയെ ആക്രമിച്ചെന്ന കേസില്‍ 16-ാം പ്രതിയാണ് പ്രകാശ് ബാബു. സന്നിധാനം പൊലീസ് സ്റ്റേഷനാണ് പ്രകാശ് ബാബുവിനെതിരെ കേസെടുത്തിരുന്നത്.

Top