കേരളത്തില്‍ മികച്ച വോട്ട് വിഹിതം എന്‍ഡിഎ പ്രതീക്ഷിക്കുന്നു: കുമ്മനം രാജശേഖരന്‍

kummanam

കൊല്ലം: ഇത്തവണ കേരളത്തില്‍ മികച്ച വോട്ട് വിഹിതമാണ് എന്‍ഡിഎ പ്രതീക്ഷിക്കുന്നതെന്ന് കുമ്മനം രാജശേഖരന്‍.

ഇരുമുന്നണികളുടെയും വോട്ട് വിഹിതത്തില്‍ കാര്യമായ കുറവുണ്ടാക്കാന്‍ എന്‍ഡിഎക്ക് സാധിക്കുമെന്നും ശബരിമല വിഷയം ഈ തെരഞ്ഞെടുപ്പില്‍ ജനങ്ങളെ സ്വാധീനിച്ചെന്നും ശബരിമല വിഷയത്തില്‍ സര്‍ക്കാരിന് ഇപ്പോള്‍ തെറ്റ് ബോധ്യമായെന്നും കുമ്മനം പറഞ്ഞു.

മുന്‍ നിലപാടില്‍ ഉറച്ച് നില്‍ക്കാത്ത പക്ഷം ജനങ്ങളോട് മാപ്പ് പറയാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ശബരിമലയുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കാനും തയ്യാറാകണം, കുമ്മനം വ്യക്തമാക്കി.

തിരുവനന്തപുരത്ത് ക്രോസ് വോട്ടിംഗ് നടന്നോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും ക്രോസ് വോട്ട് നടന്നാല്‍ അത് ഇടത് മുന്നണിയുടെ ശവപ്പെട്ടിയില്‍ ആണി അടിക്കലാണെന്നും ക്രോസ് വോട്ട് ചെയ്താലും തിരുവനന്തപുരത്ത് ജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.

Top