എന്‍.ഡി.എയുടെ മുന്നേറ്റം മോദി മൂലമല്ല; ഹിന്ദുത്വ തരംഗമെന്ന് സുബ്രമണ്യം സ്വാമി

ന്യൂഡല്‍ഡി; എന്‍.ഡി.എയുടെ മുന്നേറ്റം ഹന്ദുത്വ തരംഗം മൂലമാണെന്ന് ബി.ജെ.പി നേതാവ് സുബ്രമണ്യം സ്വാമി. പൊതുതെരഞ്ഞെടുപ്പില്‍ മുന്നൂറിലേറെ സീറ്റുകളില്‍ എന്‍ഡിഎ ലീഡ് തുടരുന്നതിനിടെയാണ് സ്വാമിയുടെ പ്രതികരണം. എന്‍ഡിഎയുടെ വിജയത്തിന് കാരണം മോദി തരംഗമല്ലെന്നും ഹന്ദുത്വ തരംഗമാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.

ജാതിക്കുമേല്‍ ഹിന്ദുത്വ വിശ്വാസം നേടിയ വിജയമാണിത്. ജാതിക്ക് മേല്‍ ഹിന്ദുക്കള്‍ വളര്‍ന്നിരിക്കുന്നു എന്നാണ് തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്. പുതിയ തലമുറ വോട്ടര്‍മാര്‍ വിജയത്തില്‍ വളരെ വലിയ പങ്കുവഹിച്ചു. അവര്‍ ജാതി ചിന്തക്ക് സ്ഥാനം നല്‍കിയില്ലെന്നും സുബ്രമണ്യം സ്വാമി പറഞ്ഞു.

മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളിലെ പാളിച്ചകള്‍ക്ക് ജനങ്ങള്‍ മാപ്പ് നല്‍കുകയും, അദ്ദേഹം എടുത്ത കടുത്ത നിലപാടുകളെ ബഹുമാനിച്ച് വോട്ട് ചെയ്യുകയും ചെയ്‌തെന്നും മുതല്‍കൂട്ടായെന്നും സുബ്രമണ്യം സ്വാമി പറഞ്ഞു.

തെരഞ്ഞെടുപ്പിനിടെ, പുല്‍വാമ ആക്രമണമില്ലെങ്കില്‍ ബി.ജെ.പി 160 സീറ്റ് തികക്കില്ല എന്നും സാമ്പത്തിക നയങ്ങളില്‍ ബി.ജെ.പി പരാജയമായിരുന്നു എന്നും സുബ്രമണ്യം സ്വാമി പറഞ്ഞിരുന്നു.

Top