എന്‍ ഡി എ ക്ക് ജയം രാജ്യസഭാ ഉപാധ്യക്ഷനായി ഹരിവന്‍ഷ് നാരായണ്‍ സിങ്

ന്യൂഡല്‍ഹി : രാജ്യസഭാ ഉപാധ്യക്ഷനായി എന്‍ ഡി എ സ്ഥാനാര്‍ത്ഥി ഹരിവന്‍ഷ് നാരായണ്‍ സിങ് തിരഞ്ഞെടുക്കപ്പെട്ടു. 125 വോട്ടുകള്‍ക്കാണ് ജയം. എതിര്‍ സ്ഥാനാര്‍ത്ഥി ഹരിപ്രസാദിന് 105 വോട്ടുകള്‍ മാത്രമേ നേടാനായുള്ളു. 245 അംഗങ്ങളുള്ള രാജ്യസഭയില്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് വിജയിക്കാന്‍ വേണ്ടത് 123 വോട്ടാണ്.

നവീൻ പട്​നായിക്കി​ന്റെ ബിജു ജനതാദൾ എൻ.ഡി.എ സ്​ഥാനാർത്ഥിയെ പിന്തുണച്ചു. ബി.ജെ.പി ഘടകകക്ഷിയായ നിതീഷ് കുമാറിന്റെ ജനതാദള്‍-യു എം.പിയാണ് ഹരിവന്‍ഷ്. പി.ജെ കുര്യന്‍ വിരമിച്ചശേഷം ഡെപ്യൂട്ടി ചെയര്‍മാന്റെ സ്ഥാനം 2018 ജൂണ്‍ മുതല്‍ ഒഴിഞ്ഞു കിടക്കുകയായിരുന്നു.

തിരഞ്ഞെടുപ്പിൽ വിജയിച്ച ഹരിവംശ നാരായൺ സിങ്ങിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസി​ന്റെ രാജ്യസഭാ​ നേതാവ്​ ഗുലാം നബി ആസാദും അഭിനന്ദിച്ചു.

പ്ര​തി​പ​ക്ഷ വോ​ട്ടി​ല്ലാ​തെ സ്​​ഥാ​നാ​ർ​ത്ഥിയെ ജ​യി​പ്പി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന്​ മ​ന​സ്സി​ലാ​ക്കി​യ ബി.ജെ.പി ഹ​രി​വം​ശി​നെ സ​മ​വാ​യ​ത്തോ​ടെ ഉ​പാ​ധ്യ​ക്ഷ​നാ​ക്കാ​ൻ കോ​ൺ​ഗ്ര​സ്​ അ​ട​ക്ക​മു​ള്ള പ്ര​തി​പ​ക്ഷ​വു​മാ​യി ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു​വെ​ന്ന്​ കേ​ന്ദ്ര പാര്‍ലമെന്ററി കാ​ര്യ മ​ന്ത്രി അ​ന​ന്ത്​ കു​മാ​ർ പ​റ​ഞ്ഞു.

Top