കൊല്‍ക്കത്ത: ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സ് 316 റണ്‍സിന് അവസാനിച്ചു. ഏഴിന് 239 എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് 77 റണ്‍സ് മാത്രമേ നേടാനായുള്ളു
ക്രീസിലുണ്ടായിരുന്ന രവീന്ദ്ര ജദേജ (14) പുറത്തായെങ്കിലും വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ അര്‍ദ്ധ സെഞ്ച്വറി(54) നേടി പുറത്താകാതെ പിടിച്ച് നിന്നു. ഭുവനേശ്വര്‍ കുമാര്‍(5) മുഹമ്മദ് ഷമി(14) എന്നിവര്‍ പെട്ടെന്ന് പുറത്തായി.
ഒന്നാം ഇന്നിങ്‌സ് ആരംഭിച്ച ന്യൂസിലാന്‍ഡിന് ബാറ്റിങ് തകര്‍ച്ച. 23 റണ്‍ കൂട്ടിച്ചേര്‍ക്കുന്നതിനിടെ മൂന്ന് വിലപ്പെട്ട വിക്കറ്റുകളാണ് കിവികള്‍ക്ക് നഷ്ടമായത്.
ന്യൂസീലന്‍ഡിന് വേണ്ടി ഹെന്റി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ട്രെന്റ് ബോള്‍ട്ട്, നീല്‍ വാങ്‌നെര്‍, ജീതന്‍ പട്ടേല്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
വെള്ളിയാഴ്ച ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നെങ്കിലും ചേതേശ്വര്‍ പൂജാര (87), അജിങ്ക്യ രഹാനെ (77) എന്നിവരുടെ അര്‍ധസെഞ്ച്വറികളാണ് ടീമിനെ പിടിച്ചുയര്‍ത്തിയത്, 26 അശ്വിനാണ് ഇന്നലെ രണ്ടക്കം കടന്ന മറ്റൊരു ബാറ്റ്‌സ്മാന്‍.
മൂന്നു ടെസ്റ്റുകളുള്ള പരമ്പരയിലെ കാണ്‍പൂരില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ വിജയിച്ചിരുന്നു. ഈ ടെസ്റ്റില്‍ വിജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം.