‘ഇന്ത്യ പിപിഇ കിറ്റ് തയ്യാറാക്കുമ്പോള്‍ ചിലര്‍ രാജ്യത്തിനെതിരെ ടൂള്‍കിറ്റ് ഉണ്ടാക്കുകയായിരുന്നു’

ന്ത്യ ലോകത്തിന് വേണ്ടി പിപിഇ കിറ്റ് നിര്‍മ്മിക്കുമ്പോള്‍ ചിലര്‍ ഇന്ത്യക്കാര്‍ക്കെതിരായി ടൂള്‍ കിറ്റ് ഉണ്ടാക്കുകയായിരുന്നെന്ന് കേന്ദ്രമന്ത്രി ഗജേന്ദ്രസിങ് ശെഖാവത്ത്. ടൂള്‍ കിറ്റ് കേസില്‍ ദിഷ രവിയെ ഡല്‍ഹി പൊലീസ്  അറസ്റ്റ് ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

‘ഇന്ത്യ ലോകത്തിന് വേണ്ടി പിപിഇ കിറ്റുകള്‍ നിര്‍മ്മിക്കുകയായിരുന്നപ്പോള്‍ ഈ ആളുകള്‍ ഇന്ത്യക്കാര്‍ക്കെതിരായി ടൂള്‍ കിറ്റ് നിര്‍മ്മിക്കുകയായിരുന്നു.’ – എന്നാണ് ശെഖാവത്ത് ട്വീറ്റ് ചെയ്തത്

ദിഷ രവി, ടൂള്‍ കിറ്റ് ഡോക്യുമെന്റിന്റെ രൂപീകരണത്തിലും എഡിറ്റിങിലും പ്രചാരണത്തിലും പങ്കാളിയായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് വാട്‌സാപ്പ് ഗ്രൂപ്പ് ആരംഭിച്ച് ഗൂഢാലോചന നടത്തിയെന്നും ഡല്‍ഹി പൊലീസ് ആരോപിച്ചിരുന്നു.

ഇന്ത്യ വിരോധം പ്രചരിപ്പിക്കുന്നതിനായി ദിഷ രവിയും ഗ്രൂപ്പിലെ മറ്റു അംഗങ്ങളും ഖലിസ്ഥാന്‍ അനുകൂല ഫൗണ്ടേഷനുമായി സഹകരിച്ചെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. രാജ്യദ്രോഹം കുറ്റമടക്കം ചേര്‍ത്താണ് പൊലീസ് കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ദിഷയെ അറസ്റ്റ് ചെയ്തതിനെതിരേ ഉയര്‍ന്ന പ്രതിഷേധങ്ങളെ വിമര്‍ശിച്ചും ശെഖാവത്ത് ട്വീറ്റ് ചെയ്തിരുന്നു.

Top