ഡല്‍ഹി :വന്‍ അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ട ഞെട്ടലോടെ ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളം.
122 യാത്രക്കാരുമായെത്തിയ എയര്‍ ഇന്ത്യയുടെ 156ാം നമ്പര്‍ വിമാനവും 398ാംനമ്പര്‍ ഇന്‍ഡികോ എയര്‍ക്രാഫ്റ്റും തമ്മിലുണ്ടാകുമായിരുന്ന കൂട്ടിയിടിയാണ് ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടല്‍ മൂലം ഒഴിവായത്.
ഡല്‍ഹിയില്‍ നിന്നും ഗോവയിലേക്ക് പോകേണ്ടിയിരുന്ന എയര്‍ ഇന്ത്യ വിമാനം റണ്‍വേയിലൂടെ പറന്നുയരാന്‍ തുടങ്ങിയപ്പോള്‍ റാഞ്ചിയില്‍ നിന്നും വന്ന ഇന്‍ഡികോ എയര്‍ക്രാഫ്റ്റ് അതേ റണ്‍വേയിലൂടെ പറന്നിറങ്ങാന്‍ ശ്രമിച്ചു. അപകടം അടുത്തറിഞ്ഞ ഇന്‍ഡികോ എയര്‍ക്രാഫ്റ്റ് പൈലറ്റ് പറന്നിറങ്ങാതെ ഒഴിഞ്ഞുമാറുകയായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനയെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയ ശേഷം മടങ്ങി പോയി ഏതാനും മണിക്കൂറുകള്‍ പിന്നിട്ടപ്പോഴായിരുന്നു സംഭവം.