തിരുവനന്തപുരം: ആര്‍സിസിയിലേക്ക് ആവശ്യമായ മരുന്നുകള്‍ മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന് കീഴിലുള്ള കാരുണ്യ ഫാര്‍മസിയില്‍ നിന്ന് ഇന്ന് തന്നെ എത്തിക്കാന്‍ തീരുമാനമായി. അടിയന്തര ആവശ്യത്തിനുള്ള മരുന്നുകള്‍ ആര്‍ സി സി യകള്‍ സ്വന്തം നിലയില്‍ വാങ്ങാനും അനുമതി ആയി. ആരോഗ്യമന്ത്രി വിളിച്ച അടിയന്തര യോഗത്തില്‍ ആണ് തീരുമാനം.
വിവിധ പദ്ധതികളില്‍ ഉള്‍പ്പെട്ട രോഗികള്‍ കാരുണ്യ ഫാര്‍മസിയില്‍ നിന്നോ എസ് എ ടി ആശുപത്രിയിലെ പേയിങ് കൗണ്ടറില്‍ നിന്നോ മരുന്ന് വാങ്ങാം. ഇതിന്റെ വിശദാംശങ്ങള്‍ ആര്‍സിസിയില്‍ നല്‍കിയാല്‍ ആ തുക ആര്‍സിസി നല്‍കും.
മരുന്ന് പൂര്‍ണമായും തീരുന്ന അവസ്ഥ ഒഴിവാക്കാന്‍ ലോക്കല്‍ പര്‍ച്ചേസിന് ആര്‍സിസിക്ക് അനുമതി നല്‍കി. ആര്‍സിസി നല്‍കിയ പട്ടിക അനുസരിച്ചുള്ള മരുന്നുകള്‍ മെഡിക്കല്‍ കോര്‍പറേഷന്‍ 3 ആഴ്ചക്കുള്ളില്‍ എത്തിക്കും. ഇതിനുള്ള നടപടികള്‍ അന്തിമ ഘട്ടത്തില്‍ ആണെന്ന് kmscl ആരോഗ്യമന്ത്രിയെ അറിയിച്ചു.