ഇടുക്കി: പീരുമേട് സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രതി മരിച്ച കേസിലെ രണ്ടും മൂന്നും പ്രതികളെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങി. എഎസ്‌ഐ റെജിമോന്‍, സിപിഒ നിയാസ് എന്നിവരെയാണ് കസ്റ്റഡിയില്‍ വാങ്ങിയത്. നാളെ വൈകീട്ട് ആറ് മണിവരെയാണ് പ്രതികളെ പീരുമേട് കോടതി അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടത്.
ഈ രണ്ട് പ്രതികളാണ് രാജ് കുമാറിനെ കൂടുതല്‍ മര്‍ദ്ദിച്ചതെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. ഇവരെ നെടുങ്കണ്ടം സ്റ്റേഷന്‍, നെടുങ്കണ്ടം താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലെത്തിച്ച് തെളിവെടുക്കും.
സാമ്പത്തിക തട്ടിപ്പ് കേസില്‍ ചോദ്യം ചെയ്യുന്നതിനിടെ ഇരുവരും ക്രൂരമായി മര്‍ദ്ദിച്ചെന്ന് രാജ്കുമാറിന്റെ കൂട്ടുപ്രതിയായ ശാലിനി മൊഴി നല്‍കിയിരുന്നു.