തിരുവനന്തപുരം: വീട്ടുവളപ്പില്‍ സൂക്ഷിച്ചിരുന്ന മോട്ടര്‍ ബൈക്ക് കവര്‍ച്ച നടത്തിയ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ കുപ്രസിദ്ധ മോഷ്ടാക്കളായ ആനക്കള്ളന്‍ എന്ന പേരില്‍ അറിയപ്പെടുന്ന സൈദലിയും, കൂട്ടാളിയുമാണ് അറസ്റ്റില്‍ ആയത്.
കൊല്ലം പള്ളിമുക്ക് മുണ്ടയ്ക്കല്‍ മണക്കാട് വയല്‍മാളിക പുരയിടം വീട്ടില്‍ നിന്നും എസ് അമീര്‍ ഷാജഹാന്‍ (27), പള്ളിമുക്ക് മുണ്ടയ്ക്കല്‍ പാലത്തറ അയത്തില്‍ ഫാത്തിമ മന്‍സിലില്‍ നിന്നും വട്ടിയൂര്‍ക്കാവ് ഇലിക്കോട് ടി എം വി നഗര്‍ ഹൗസ് നമ്പര്‍ 144ല്‍ വാടകയ്ക്ക് താമസിക്കുന്ന എന്‍ സൈദലി (23) എന്നിവരാണ് അറസ്റ്റില്‍ ആയത്.
നെടുമങ്ങാട് മഞ്ച സ്വദേശിയായ ഗോകുലിന്റെ വീട്ടുവളപ്പില്‍ സൂക്ഷിച്ചിരുന്ന മോട്ടര്‍ ബൈക്ക് 12ന് വെളുപ്പിനാണ് ഇവര്‍ മോഷണം നടത്തിയത്. റൂറല്‍ എസ്.പി ശില്‍പദേവയ്യക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഡിവൈഎസ്പി ബൈജു കുമാറിന്റെ നേതൃത്വത്തില്‍ സി.ഐ ശ്രീകുമാരന്‍ നായര്‍, എസ്.ഐമാരായ പ്രദീപ്, ശ്രീലാല്‍, ചന്ദ്രശേഖരന്‍, സുജിത്ത്, മനോജ്, സി.പി.ഒമാരായ ശ്രീജിത്ത്, അഖില്‍കുമാര്‍, ശരത്ത് ചന്ദ്രന്‍, വൈശാഖ് എന്നിവര്‍ ചേര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.