കൊച്ചി: സംസ്ഥാനത്തെ പ്രളയക്കെടുതിയെ തുടര്‍ന്ന് പൂര്‍ണമായും അടച്ച നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും ആഗസ്റ്റ് 29 മുതല്‍ വിമാന സര്‍വീസ് പുനരാരംഭിക്കും.
വരുന്ന 29 ബുധനാഴ്ച ഉച്ചയ്ക്കു രണ്ടു മുതലാണ് സര്‍വീസ് ആരംഭിക്കുന്നത്.
ഈ മാസം 26 വരെ വിമാനത്താവളം അടച്ചിടുമെന്നായിരുന്നു നേരത്തെ അറിയിപ്പ് നല്‍കിയിരുന്നത്.
റണ്‍വേയുടെയും അന്താരാഷ്ട്ര ടെര്‍മിനലിന്റേയും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ചൊവ്വാഴ്ച പൂര്‍ത്തിയാക്കിയിരുന്നു. ടെര്‍മിനല്‍ 3 യിലെ മെഷിനറികളാണ് ഇനി നന്നാക്കാനുള്ളത്.
വെള്ളം കയറിയതുമൂലം ഏറ്റവും കൂടുതല്‍ നഷ്ടം വന്നിരിക്കുന്നത് ടെര്‍മിനല്‍ 3 യിലാണ്.
അതേസമയം, മെഷിനറികള്‍കൂടി നന്നാക്കി കഴിഞ്ഞാലേ വിമാനത്താവളത്തിനു വന്നിട്ടുള്ള യഥാര്‍ഥ നഷ്ടം കണക്കാക്കാനാവൂ.