നെടുമ്പാശേരി സ്വര്‍ണ്ണക്കടത്ത് കേസ്; രണ്ടാം പ്രതിയ്ക്ക് ഉപാധികളോടെ ജാമ്യം

കൊച്ചി: നെടുമ്പാശേരി സ്വര്‍ണ്ണക്കടത്ത് കേസിലെ രണ്ടാം പ്രതി മുഹമ്മദ് അഷറഫിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് മുഹമ്മദ് അഷറഫിന് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ഡി.ആര്‍.ഐ യോട് കേസില്‍ വിശദമായ അന്വേഷണം നടത്തണമെന്നും കോടതി ആവശ്യപ്പെട്ടു.

സ്വര്‍ണക്കടത്ത് കേസിലെ ഒന്നാം പ്രതി പോള്‍ ജോസ് എയര്‍പോര്‍ട്ട് ഗ്രൗണ്ട് ഹാന്‍ഡിലിംഗ് ജീവനക്കാരനായതിനാല്‍ അയാള്‍ക്കെതിരെയുള്ള കുറ്റം നിസാരമായി കണക്കാക്കാനാവില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു .ഡി.ആര്‍.ഐയുടെ കേസന്വേഷണ രീതി കാര്യക്ഷമമല്ലെന്നും കോടതി വിമര്‍ശിച്ചു.

Top