തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി വിഎസ് അച്യുതാനന്ദന്‍. അടുത്ത കാലത്തായി പൊലീസ് സേനയില്‍ ഉണ്ടാവുന്ന സംഭവങ്ങള്‍ ഗുരുതരമാമെന്നും, സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ കൂടിയായ വിഎസ് നിയമസഭയില്‍ ആവശ്യപ്പെട്ടു.
ആന്തൂരിലെ പ്രവാസി ജീവനൊടുക്കിയ സംഭവത്തില്‍ ജനപ്രതിനിധികളെ പരോക്ഷമായി വിമര്‍ശിച്ചും വിഎസ് രംഗത്തെത്തി. ചില കാര്യങ്ങളില്‍ വീഴ്ചയുണ്ടായി. ജനപ്രതിനിധികള്‍ക്ക് വീഴ്ചയില്‍നിന്ന് ഒഴിയാനാവില്ലെന്നും വിഎസ് കൂട്ടിച്ചേര്‍ത്തു.