തിരുവനന്തപുരം: നെടുങ്കണ്ടം രാജ്കുമാര്‍ കസ്റ്റഡി കൊലപാതക കേസില്‍ സിബിഐ അന്വേഷണം ആരംഭിച്ചു. ആറ് പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ കൊച്ചി സിജെഎം കോടതിയില്‍ സിബിഐ എഫ്‌ഐആര്‍ സമര്‍പ്പിച്ചു.കേസില്‍ സിബിഐ തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണ ചുമതല.
നെടുങ്കണ്ടം കസ്റ്റഡിമരണക്കേസില്‍ കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലാണ് സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. പൊലീസുകാര്‍ പ്രതികളായ കേസ് എന്ന നിലയ്ക്കാണ് അന്വേഷണം സിബിഐയ്ക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. നിലവിലെ ജൂഡീഷല്‍ കമ്മീഷന്‍ അന്വേഷണം നടക്കുന്നതിനു പുറമേയാണ് കേസ് സിബിഐക്കും വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ജൂണ്‍ 21നാണ് തൂക്കുപാലത്തെ സാമ്പത്തിക തട്ടിപ്പ് കേസില്‍ പീരുമേട് സബ്ജയിലില്‍ റിമാന്റിലായ വാഗമണ്‍ സ്വദേശി രാജ്കുമാര്‍ പീരുമേട് സബ് ജയിലില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. സംഭവത്തില്‍ നെടുങ്കണ്ടം എസ്ഐ കെ.എസ്.സാബുവിനെയും സിവില്‍ പൊലീസ് ഓഫീസറും ഡ്രൈവറുമായ സജീവ് ആന്റണിയെയും കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു.