നെടുങ്കണ്ടം കസ്റ്റഡി മരണം; രാജ്കുമാറിന്റെ മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ ആരംഭിച്ചു

തൊടുപുഴ; നെടുങ്കണ്ടം കസ്റ്റഡി മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട രാജ്കുമാറിന്റെ മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ ആരംഭിച്ചു. വാഗമണ്‍ സെന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍ സംസ്‌കരിച്ചിരുന്ന മൃതദേഹം പുറത്തെടുത്ത് കാഞ്ഞിരപ്പിള്ളി താലൂക്ക് ആശുപത്രിയില്‍ വച്ചാണ് റീ പോസ്റ്റുമോര്‍ട്ടം നടക്കുന്നത്. അതേസമയം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് രണ്ടാഴ്ചക്കം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.

പൂര്‍ണ്ണമായും എക്സറേ എടുത്ത് ആന്തരികാവയവങ്ങള്‍ പരിശോധിക്കാനുള്ള ക്രമീകരണങ്ങളും ഡിഎന്‍എ ടെസ്റ്റ് എടുക്കാനുള്ള സജ്ജീകരണങ്ങളുമാണ് ചെയ്തിരിക്കുന്നത്. ജുഡിഷ്യല്‍ കമ്മീഷന്‍ , ഇടുക്കി ആര്‍ഡിഒ , ഫോറന്‍സിക് സര്‍ജ്ജന്മാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടിക്രമങ്ങള്‍. പുറത്ത് എടുക്കുമ്പോള്‍ മൃതദേഹം അഴുകിയ നിലയിലായിരുന്നു.

Top