നെടുങ്കണ്ടം കസ്റ്റഡി മരണം; എസ് ഐ സാബുവിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസില്‍ ഒന്നാം പ്രതിയായ എസ്ഐ വി.കെ സാബുവിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കുന്നത്. സുപ്രീം കോടതി ജാമ്യം റദ്ദാക്കിയതിനെത്തുടര്‍ന്ന് കേസന്വേഷണം ഏറ്റെടുത്ത സിബിഐ, ഈ ഉദ്യോഗസ്ഥനെ വീണ്ടും അറസ്റ്റുചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു. ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ ഒന്നാം പ്രതിയായ എസ് ഐയുടെ ജാമ്യാപേക്ഷയെ സിബിഐ എതിര്‍ക്കാനാണ് സാധ്യത.

Top