നെടുങ്കണ്ടം കസ്റ്റഡി മരണം; ഇടുക്കി മുന്‍ എസ്.പി വേണുഗോപാലിനെതിരെ ഡി.വൈ.എസ്.പിമാരുടെ മൊഴി

കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ ഇടുക്കി മുന്‍ എസ്.പി കെ.ബി. വേണുഗോപാലിനെതിരെ രണ്ട് ഡി.വൈ.എസ്.പിമാര്‍ മൊഴി നല്‍കി. രാജ്കുമാറിനെ കസ്റ്റഡിയില്‍ എടുത്ത വിവരം എസ്.പിയെ നേരിട്ട് അറിയിച്ചിരുന്നുവെന്ന് സി.ബി.ഐയുടെ ചോദ്യം ചെയ്യലില്‍ ഡി.വൈ.എസ്.പിമാര്‍ മൊഴി നല്‍കി. ഇടുക്കി മുന്‍ എസ്.പി. കെ.ബി. വേണുഗോപാല്‍, ഡി.വൈ.എസ്.പിമാരായ പി.പി.ഷംസ്, അബ്ദുള്‍ സലാം എന്നിവരെ നുണപരിശോധനയ്ക്ക് വിധേയരാക്കാനും സി.ബി.ഐ. തീരുമാനിച്ചിട്ടുണ്ട്.

കേസ് പോലീസും പിന്നീട് കമ്മീഷനും അന്വേഷിച്ച സമയത്ത്, രാജ്കുമാറിനെയും രണ്ടു സ്ത്രീകളെയും കസ്റ്റഡിയില്‍ എടുത്ത കാര്യം താന്‍ അറിഞ്ഞിരുന്നില്ലെന്ന മൊഴിയാണ് കെ.ബി. വേണുഗോപാല്‍ നല്‍കിയിരുന്നത്. ഇതേ മൊഴിയാണ് സി.ബി.ഐക്കും അദ്ദേഹം നല്‍കിയത്.

Top