കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ ഈ മാസം 21ന് ജുഡീഷ്യല്‍ കമ്മീഷന്‍ തെളിവെടുപ്പ് നടത്തും. പൊലീസ് സ്റ്റേഷനിലും ആശുപത്രിയിലും രാജ്കുമാറിന്റെ വീട്ടിലും തെളിവെടുപ്പ് നടത്തുമെന്ന് അന്വേഷണ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് നാരായണക്കുറുപ്പ് അറിയിച്ചു. തെളിവെടുപ്പിന് ശേഷം ഉടന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
സാമ്പത്തിക തട്ടിപ്പു കേസില്‍ കസ്റ്റഡിയിലെടുത്ത വാഗമണ്‍ കോലാഹലമേട് സ്വദേശി രാജ്കുമാര്‍ 2019 ജൂണ്‍ 21നാണ് പീരുമേഡ് സബ്ജയിലില്‍ വച്ച് മരിച്ചത്. നവംബര്‍ 16ന് പിടികൂടിയ രാജ് കുമാറിനെ അറസ്റ്റ് രേഖപ്പെടുത്താതെ അനധികൃത കസ്റ്റഡിയില്‍ വച്ച് മൂന്ന് ദിവസത്തോളം നെടുങ്കണ്ടം പൊലീസ് സ്റ്റേഷനില്‍ വച്ച് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പിന്നീട് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.