വാരാണസി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കര്‍മ മണ്ഡലമായ വാരാണസിയില്‍ നിന്ന് കോണ്‍ഗ്രസ് പ്രചാരണത്തിന് ഇന്ന് തുടക്കം കുറിക്കും.
വാരണസിയില്‍നടക്കുന്ന മെഗാ റാഡ് ഷോയ്ക്ക് പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി നേരിട്ട് നേതൃത്വം നല്‍കും.
ഇന്ന് ഉച്ചതിരിഞ്ഞ് കച്ചഹാരിലെ അംബേദ്കര്‍ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് റോഡ് ഷോയ്ക്ക് തുടക്കം കുറിക്കുന്നത്. മൂന്ന് മണിക്കൂര്‍ നീളുന്ന റോഡ്‌ഷോ എട്ട് കിലോമീറ്റര്‍ സഞ്ചരിച്ച് ഇംഗ്ലീഷിയലെയിനില്‍ അവസാനിക്കും.
വാരാണസിയില്‍ ശക്തിപ്രകടനം നടത്തുന്നതിലൂടെ മോദിയെ നേരിട്ട് വെല്ലുവിളിക്കുക എന്നതാണ് കോണ്‍ഗ്രസ് ലക്ഷ്യം വെക്കുന്നത്.
കോണ്‍ഗ്രസിന്റെ ശക്തിപ്രകടനമായി മാറുന്ന റോഡ്‌ഷോയില്‍ ഉത്തര്‍ പ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്റ് രാജ് ബബ്ബാര്‍, മുതിര്‍ന്ന പാര്‍ട്ടി നേതാക്കളായ ഗുലാം നബി ആസാദ്, സല്‍മാന്‍ ഖുര്‍ഷിദ് തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുക്കുമെന്ന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഷീലാ ദീക്ഷിത് പറഞ്ഞു.
സമാജ് വാദി പാര്‍ട്ടി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് ഷീല ദീക്ഷിത് നടത്തിയത്. സംസ്ഥാനത്തെ ക്രമസമാധാന നില പൂര്‍ണമായും തകര്‍ന്നിരിക്കുകയാണെന്ന് ബുലന്ദ്‌സാഗര്‍ ബലാത്സംഗം ചൂണ്ടിക്കാട്ടി ദീക്ഷിത് ആരോപിച്ചു.
27 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോണ്‍ഗ്രസ് ഭരിച്ചപ്പോഴാണ് സംസ്ഥാനത്ത് വികസന പ്രവര്‍ത്തനങ്ങള്‍ നടന്നതെന്ന് ഷീല ചൂണ്ടിക്കാട്ടി.