ആലപ്പുഴ: ദേശീയപാതയോരത്തെ മദ്യശാല നിരോധനം, ആവശ്യക്കാര്‍ക്ക് നിയന്ത്രിതമായി മദ്യം ലഭ്യമാക്കണമെന്ന് ധനമന്ത്രി തോമസ് ഐസക്.
സുപ്രീംകോടതി വിധി മൂലം സംസ്ഥാന സര്‍ക്കാരിനുണ്ടായ വരുമാന ഇടിവ് നികത്താനാവില്ലെന്നും വിധി കെഎസ്എഫ്ഇ ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളെ ബാധിക്കുമെന്നും തോമസ് ഐസക് പറഞ്ഞു.
വിധി യാന്ത്രികമായി നടപ്പാക്കുകയാണെങ്കില്‍ കേരളത്തില്‍ അപൂര്‍വ സ്ഥലങ്ങളില്‍ മാത്രമേ ബാറും ബവ്‌റിജസ് ഔട്ട്‌ലെറ്റ് സാധ്യമാകൂ.
അതേസമയം, സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പൂട്ടിയ ബവ്‌റിജസ് കോര്‍പറേഷന്റെയും കണ്‍സ്യൂമര്‍ഫെഡിന്റെയും 207 ചില്ലറവില്‍പനശാലകള്‍ മാറ്റി സ്ഥാപിക്കാന്‍ മൂന്നു മാസത്തെ അധികസമയം തേടാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.