തിരുവനന്തപുരം: നീലക്കുറിഞ്ഞി ഉദ്യാനമേഖലയില്‍ ആരും തീയിട്ടതല്ലെന്ന് വനം മന്ത്രി കെ രാജു.
ആറ് മാസം മുന്‍പുണ്ടായ കാട്ടുതീയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി കൂടുമോ കുറയുമോ എന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും, പുനര്‍മൂല്യനിര്‍ണയത്തിനു ശേഷം മാത്രമേ വിസ്തൃതി സംബന്ധിച്ച കാര്യത്തില്‍ വ്യക്തത ലഭിക്കൂവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇടുക്കി നീലക്കുറിഞ്ഞി ദേശീയ ഉദ്യാനത്തിന്റെ ഭാഗമായ 300 ഏക്കറില്‍ തീയിട്ടിതായി നേരത്തെ കണ്ടെത്തിയിരുന്നു.
ഇടുക്കി എംപി ജോയിസ് ജോര്‍ജിന്റെ ഉടമസ്ഥതയിലുള്ള ഭൂമി ഉള്‍പ്പെടെയുള്ള ദേവികുളം താലൂക്കിലെ ബ്ലോക്ക് നമ്പര്‍ 58ലാണ് കുറിഞ്ഞി ചെടികള്‍ തീയിട്ടു നശിപ്പിച്ച നിലയില്‍ കണ്ടെത്തിയത്.