കൊല്ലം; നീണ്ടകരയില്‍ കാണാതായ മത്സ്യ തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഇന്നും തുടരുന്നു. തൊഴിലാളികളെ കാണാതായിട്ട് ഇന്ന് നാല് ദിവസം പിന്നിടുകയാണ്. നേവിയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും നേതൃത്വത്തിലാണ് തിരച്ചില്‍. വെള്ളിയാഴ്ചയാണ് സെന്റ് ഡി കോസ്റ്റയെന്ന കപ്പലാണ് നീണ്ടകരക്ക് സമീപം പുറംകടലില്‍ തകര്‍ന്നത്.
വെള്ളിയാഴ്ച ഉച്ചയോടെയാണ് തമിഴ്‌നാട്ടില്‍ നിന്ന് മല്‍സ്യബന്ധനത്തിന് പോയ വള്ളം അപകടത്തില്‍പ്പെട്ടത്. ബോട്ടിലുണ്ടായിരുന്ന രണ്ട് പേര്‍ നീന്തി രക്ഷപ്പെട്ടു. ബാക്കിയുള്ള മൂന്നു പേര്‍ക്കായി തിരച്ചില്‍ നടത്തുന്നതിനിടയിലാണ് ഒരാളുടെ മൃതദേഹം കരക്കടിഞ്ഞത്. തമിഴ്നാട് സ്വദേശി സഹായ രാജുവിന്റേതാണ് കണ്ടെത്തിയ മൃതദേഹം. തമിഴ്‌നാട് സ്വദേശികളായ ഡോണ്‍ബോസ്‌കോ, രാജു എന്നിവര്‍ക്കായുള്ള തിരച്ചില്‍ തുടര്‍ന്നെങ്കിലും മൂന്നാം ദിവസവും കണ്ടെത്താനായില്ല.
നേവിയുടെ ഒരു ഹെലികോപ്ടറും കോസ്റ്റ് ഗാര്‍ഡിന്റെ കപ്പലും 3 ബോട്ടുകളുമാണ് തിരിച്ചിലില്‍ പങ്കെടുക്കുന്നത്. ശക്തമായ കാറ്റും തിരമാലയുമാണ് തിരച്ചിലിന് പ്രധാന തടസ്സം.